ദുബൈ– ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1നു സമീപത്തെ റോഡ് നവീകരണ പ്രവർത്തി നടക്കുന്നതിനാൽ താൽക്കാലികമായി അടച്ചിടുമെന്ന് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. നവംബർ പുലർച്ചെ 2.30 മുതൽ ദേരയിലേക്കുള്ള റോഡും ഞായറാഴ്ച പുലർച്ചെ അൽ ഖനീജിലേക്കുള്ള റോഡുമാണ് താൽക്കാലികമായി അടച്ചിടുക. യാത്രക്കാരോട് വിമാനത്താവളത്തിൽ സമയ ബന്ധിതമയായി എത്തിച്ചേരാൻ ആവശ്യമായ മുൻ കരുതലുകൾ എടുക്കണക്കണമെന്ന് അധികൃതർ അറിയിച്ചു.


