റിയാദ്– റിയാദിലെ ഇന്ത്യൻ എംബസിയിലേക്ക് ജോലിക്കാരെ തേടുന്നു. ക്ലർക്ക് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സൗദിയിൽ കാലാവധിയുള്ള ഇഖാമയും താമസമുള്ള ഇന്ത്യക്കാരായ പ്രവാസി കൾക്കാണ് അവസരം. നവംബർ 12 വരെയാണ് ഈ തസ്തിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി.

യോഗ്യത – അംഗീകൃത സർവകലാശാലയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഇംഗ്ലീഷ് അറബി ഭാഷകൾ അറിഞ്ഞിരിക്കണം, കമ്പ്യൂട്ടർ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യതകൾ.
പ്രായ പരിധി – 2025 നവംബർ ഒന്നിന് 35 വയസ്സിൽ താഴെയായിരിക്കണം.
ശമ്പളം –
4000 റിയാൽ മുതൽ 9800 റിയാൽ വരെയാണ് പ്രതിമാസ ശമ്പളം.
തിരഞ്ഞെടുപ്പ് രീതി –
ഒബ്ജെക്റ്റീവ് ചോദ്യങ്ങൾ ഉൾപ്പെടുന്ന ഒരു എഴുത്തു പരീക്ഷയിലൂടെ ഷോർട്ടിംഗ് ലിസ്റ്റ് തയ്യാറാക്കും. ഈ ലിസ്റ്റിൽ ഉൾപ്പെട്ടവരെ ഒരു ടൈപ്പിംഗ് ടെസ്റ്റിനും വിധേയരാക്കും. ശേഷം ഇന്റർവ്യൂ ഉണ്ടാകുന്നതാണ്. ഈ ഇന്റർവ്യൂലൂടെയാണ് ജോലിക്കാരെ തിരഞ്ഞെടുക്കുക.
അപേക്ഷാരീതി – അക്കാദമിക് സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ , എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, മറ്റു രേഖകൾ എല്ലാം ഉൾപ്പെടുത്തി പിഡിഎഫ് ഫോർമാറ്റാക്കി adm.riyadh@mea.gov.in. എന്ന ഇമെയിലിൽ അയക്കാം. ഇമെയിലിന്റെ വിഷയ വിവരമായി “ക്ലർക്ക് തസ്തികയിലേക്കുള്ള അപേക്ഷ – നിങ്ങളുടെ പേര്” എന്നിവർ കൃത്യമായി രേഖപ്പെടുത്തണം. തെറ്റായ വിവരങ്ങൾ നൽകുന്ന അപേക്ഷകൾ തള്ളും. എഴുത്ത് പരീക്ഷ, ടൈപ്പിംഗ് ടെസ്റ്റ്, അഭിമുഖം എന്നിവ പിന്നീട് അറിയിക്കും
സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട സംസ്ഥാന സർക്കാർ, ന്യൂഡൽഹിയിലെ വിദേശകാര്യമന്ത്രാലയം, ന്യൂഡൽഹിയിലെ സൗദി എംബസി എന്നിവിടങ്ങളിൽ സാക്ഷ്യപ്പെടുത്തേണ്ടതാണ്.
