തബൂക്ക് – അയല്‍ രാജ്യത്തു നിന്ന് അതിര്‍ത്തി വഴി ഡ്രോണ്‍ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് തബൂക്ക് പ്രവിശ്യയില്‍ പെട്ട അല്‍ബദഅ് സെക്ടര്‍ അതിര്‍ത്തി സുരക്ഷാ സേന പിടികൂടി. 1,38,475 ലഹരി ഗുളികകളാണ് ഡ്രോണ്‍ ഉപയോഗിച്ച് കടത്താന്‍ ശ്രമിച്ചത്. ഡ്രോൺ സൈന്യം കസ്റ്റഡിയിലെടുത്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി മയക്കുമരുന്ന് ശേഖരവും ഡ്രോണും ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചു.

