GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദ തുറമുഖത്ത് ചരക്ക് ലോഡില്‍ ഒളപ്പിച്ച് കടത്താന്‍ ശ്രമിച്ച 53,88,998 ലഹരി ഗുളികകള്‍ പിടികൂടിയതായി അതോറിറ്റി

ജിദ്ദ – ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്ത് വന്‍ മയക്കുമരുന്ന് വേട്ട. ചരക്ക് ലോഡില്‍ ഒളപ്പിച്ച് കടത്താന്‍ ശ്രമിച്ച 53,88,998 ലഹരി ഗുളികകള്‍ സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടിയതായി അതോറിറ്റി വക്താവ് ഹമൂദ് അല്‍ഹര്‍ബി അറിയിച്ചു. കരി ചാക്കുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരം സുരക്ഷാ സാങ്കേതികവിദ്യകളും പോലീസ് നായകളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോളുമായി സഹകരിച്ച് മയക്കുമരുന്ന് സ്വീകരിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു.


മയക്കുമരുന്ന് കടത്ത് ശ്രമങ്ങളെ കുറിച്ച് 1910 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ അതോറിറ്റിയുടെ ഇ-മെയില്‍ വഴിയോ അന്താരാഷ്ട്ര നമ്പറായ 009661910 ല്‍ ബന്ധപ്പെട്ടോ വിവരങ്ങള്‍ നല്‍കി സമൂഹത്തെയും ദേശീയ സമ്പദ്വ്യവസ്ഥയെയും സംരക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഹമൂദ് അല്‍ഹര്‍ബി ആഹ്വാനം ചെയ്തു. മയക്കുമരുന്ന് കടത്തുകളെ കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യും. മയക്കുമരുന്ന് കടത്ത് ശ്രമങ്ങളെ കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ കൃത്യമാണെങ്കില്‍ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം കൈമാറുമെന്നും സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി വക്താവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!