കുവൈത്ത് സിറ്റി – ഒമ്പതു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുവൈത്തി പൗരന് വധശിക്ഷ. കുവൈത്ത് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത് .

ഈദുൽ ഫിത്തർ ദിവസം രാവിലെ പ്രാർത്ഥനക്കായി പോകുന്ന വഴി മൈദാൻ ഹവല്ലി പ്രദേശത്ത് വെച്ചാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തന്റെ അപ്പാർട്ട്മെന്റിൽ വെച്ച് അതിക്രൂരമായി പീഡിപ്പിച്ച ശേഷം നഗ്നനാക്കി തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു.വധശിക്ഷക്ക് വിധിച്ചെങ്കിലും പ്രതിക്ക് അപ്പീൽ നൽകാനുള്ള അവകാശമുണ്ട്.
