ബിഷ – സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തിൽ വാഹനാപകടത്തിൽ നാലു വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം. ഒരു വിദ്യാർഥിനിക്ക് ഗുരുതര പരിക്കേറ്റു. ബിഷയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റയാളെ ബിഷയിലെ കിംഗ് അബ്ദുള്ള ആശുപത്രിയിലേക്ക് മാറ്റി. പോലീസും റെഡ് ക്രസന്റും സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു.

