ദോഹ : ഖത്തറിനും സൗദി അറേബ്യയ്ക്കും ഇടയിലുള്ള റെയിൽവേ ലിങ്ക് സംബന്ധിച്ച കരട് കരാറിന് അംഗീകാരം. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ജാസിം അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക, ലോജിസ്റ്റിക്കൽ സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് കരാർ ലക്ഷ്യമിടുന്നത്.
ഇരു രാജ്യങ്ങളിലെയും വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിന്‍ ശൃംഖലയിലൂടെ ദോഹയെയും റിയാദിനെയും ബന്ധിപ്പിക്കുന്ന ഈ പദ്ധതി വൈകാതെ ആരംഭിക്കും.
