റിയാദ്: തലസ്ഥാന നഗരിയിലെ പൊതു സ്ഥലത്ത് സംഘം ചേർന്ന് ഒരു കുട്ടിയെ ആക്രമിച്ച സംഭവത്തിൽ ഏഴ് പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് തന്നെ നടപടികൾ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കിയിരുന്നു.
