ദോഹ– ആഗസ്റ്റ് ഒമ്പതു മുതൽ അടച്ചിട്ടിരുന്ന ലുസൈൽ ബൊളെവാഡ് സ്ട്രീറ്റ് വീണ്ടും തുറന്നതായി ലുസൈൽ സിറ്റി അറിയിച്ചു. അറ്റകുറ്റപ്പണികൾ നടത്തുന്നതിന് വേണ്ടിയായിരുന്നു ലുസൈൽ ബൊളെവാഡ് റോഡ് അടച്ചിരുന്നത്. ലുസൈൽ ബൊളെവാഡ് റോഡ് നവീകരിച്ചതായി ലുസൈൽ സിറ്റിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.റോഡ് എല്ലാവരെയും സ്വാഗതം ചെയ്യാൻ തയാറായതായും അവർ പോസ്റ്റിൽ പറഞ്ഞു. സന്ദർശകരുടെ തുടർച്ചയായ സഹകരണത്തിന് നന്ദിയും അറിയിച്ചു.
