തബൂക്ക് – മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികളായ നാലു ഈജിപ്തുകാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഹരി ഗുളികകൾ കടത്തുന്നതിനിടെ അറസ്റ്റിലായ അബ്ദുൽഫത്താഹ് കമൽ അബ്ദുൽഫത്താഹ് അബ്ദുൽഅസീസ്, അഹ്‌മദ് മുഹമ്മദ് ഉമർ, റാമി ജമാൽ ശഫീഖ് അൽനജാർ, ഹിശാം അബ്ദുൽഹമീദ് മുഹമ്മദ് അൽതലീസ് എന്നിവരുടെ വധശിക്ഷയാണ് തബൂക്കിൽ വച്ച് ഇന്ന് നടപ്പാക്കിയത്.
