
മനാമ– ഔദ്യോഗിക വെബ്‌സൈറ്റുകൾ എന്ന വ്യാജേന പൗരന്മാരിൽ നിന്നും പ്രവാസികളിൽ നിന്നും പണം തട്ടിയെടുത്തതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഒമാൻ പോലീസ് കുറ്റിയാന്യേഷണ ഡയറക്ടറേറ്റ് അറിയിച്ചു. ജനങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റുകളുടെ ആധികാരികത ഉറപ്പു വരുത്തണമെന്നും റോയൽ ഒമാൻ പോലീസ് (ആർഒപി) പറഞ്ഞു.

പരാതികൾ സമർപ്പിക്കാനും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനും ഉപയോഗിക്കുന്ന ദേശീയപ്ലാറ്റ്‌ഫോമായ ‘തജാവബ്’ ഒരിക്കലും നിങ്ങളുടെ സ്വകാര്യ, ബാങ്കിങ് വിവരങ്ങളോ, സേവനങ്ങൾക്ക് ഫീസോ ആവശ്യപ്പെടുകയില്ലെന്നും അധികൃതർ അറിയിച്ചു. ആളുകളോട് കരുതിയിരിക്കാനും ഔദ്യോഗിക വെബ്‌സൈറ്റുകൾ സ്ഥിരീകരിച്ചതിനു ശേഷം ഉപയോഗിക്കാനും ആർഒപി മുന്നറിയിപ്പ് നൽകി.
