
ദോഹ– ഖത്തറിൽ തെരുവ് കച്ചവടക്കാർ നിയമം ലംഘിച്ചാൽ 15 ദിവസം അടച്ചിടേണ്ടി വരുമെന്നും പിഴ നൽകേണ്ടി വരുമെന്നും അധികൃതർ. കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രൂപത്തിലോ മറ്റ് നിയമ ലംഘനം നടത്തുന്ന രീതിയിലോ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പിഴചുമത്തുമെന്നും 15 ദിവസത്തേക്ക് തുറക്കാൻ അനുവദിക്കില്ലെന്നും ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമപരിധിക്കുള്ളിൽ നിന്ന് കച്ചവടം ചെയ്യുന്നത് ഉറപ്പാക്കുന്നതിനുമായി ആരംഭിച്ച ക്യാമ്പയിനിലാണ് മന്ത്രാലയം ഈ നടപടികളെ കുറിച്ച് വ്യക്തമാക്കിയത്. ഉപഭോക്താവിന് ബുദ്ധിമുട്ടില്ലാത്ത അന്തരീക്ഷം ഉറപ്പാക്കാൻ സ്ഥാപനങ്ങളിൽ പരിശോധനയും ആരംഭിച്ചു. ഇത്തരം നിയമലംഘനങ്ങൾ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടാൽ 16001 എന്ന നമ്പറിലോ ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനിലൂടെയോ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.