
ജിദ്ദ – മക്ക പ്രവിശ്യയില്‍ പെട്ട ഖുന്‍ഫുദക്ക് തെക്ക് മഴക്കിടെ ഇടിമിന്നലേറ്റ് ഒട്ടകങ്ങള്‍ ചത്തു. പ്രദേശത്തെ മരുഭൂമിയില്‍ ഒട്ടകങ്ങള്‍ ചത്തുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് അബഹയില്‍ സൗദി വനിതയും മകളും ഇടിമിന്നലേറ്റ് മരിച്ചിരുന്നു.
