കുവൈത്ത് സിറ്റി – ജിസിസി പ്രവാസികൾക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് കുവൈത്ത്. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസബാഹാണ് ഈ വിവരം പ്രഖ്യാപിച്ചത്.

ഏതെങ്കിലും ജിസിസി രാജ്യങ്ങളിൽ കുറഞ്ഞത് ആറു മാസത്തെ സാധുവായ റെസിഡൻസി പെർമിറ്റ് കൈവശമുള്ളവർക്ക് കുവൈത്തിൽ പ്രവേശിക്കുന്ന സമയത്ത് ടൂറിസ്റ്റ് വിസ നേടാം.
2025 ലെ മന്ത്രാലയ ഉത്തരവ് നമ്പർ 1386 പ്രകാരമാണ് ഈ പുതിയ തീരുമാനം. 2008 ലെ മന്ത്രാലയ ഉത്തരവ് നമ്പർ 1228 ഇതോടെ റദ്ദാക്കി. ജിസിസിയിലുടനീളം താമസിക്കുന്ന വലിയ പ്രവാസി ജനസംഖ്യയുടെ യാത്ര സുഗമമാക്കുന്നതിനും കുവൈത്തിലെ ടൂറിസം വളർത്താനുമാണ് ഈ മാറ്റം ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.