ജിദ്ദ – സൗദി അറേബ്യയിലെ നിയോം സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഹൈഡ്രജന്‍ ഇന്ധന ബസ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് ഇന്ന് അറിയിച്ചു. ലോകത്ത് ഇത്തരത്തില്‍ പെട്ട ആദ്യത്തെ നേട്ടമാണിത്. നിയോമിലെ മുന്‍നിര പദ്ധതികളിലൊന്നായ ട്രോജെന പ്രോജക്ട് ഏരിയയില്‍ ഹൈഡ്രജന്‍ ഇന്ധന സെല്‍ ഇലക്ട്രിക് ബസിന്റെ പരീക്ഷണ യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കമ്പനി പുറത്തുവിട്ടു.

നിയോമില്‍ ഹൈഡ്രജന്‍ ഇന്ധന വാഹനങ്ങള്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന ലോകത്തെ ആദ്യത്തെ കമ്പനിയാണ് ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ്. നിയോമിന്റെ സീറോ-എമിഷന്‍ ദര്‍ശനത്തെ ഞങ്ങള്‍ തുടര്‍ന്നും പിന്തുണക്കുകയും ഹൈഡ്രജന്‍ സംവിധാനങ്ങളുടെ വികസനത്തിന് സംഭാവന നല്‍കി ഭാവി വളര്‍ച്ചാ അവസരങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും – ഗ്രൂപ്പ് ഉദ്യോഗസ്ഥന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. നിയോമിന്റെ മധ്യഭാഗത്തിനും ട്രോജെനയിലെ ബേസ് ക്യാമ്പിനും ഇടയിലുള്ള ഹൈവേയിലൂടെ ഹ്യുണ്ടായ് യൂണിവേഴ്സ് ഹൈഡ്രജന്‍ ഇന്ധന ബസ് സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണിച്ചു.

അത്തരം സാഹചര്യങ്ങളില്‍ വലിയ വാണിജ്യ വാഹനങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് ബസ് കൊടും തിരിവുകളിലും വളവുകളിലും സുഗമമായി സഞ്ചരിക്കുന്നതായി വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ ഒന്നായ നിയോം പദ്ധതി നൂതന നിര്‍മാണം, വിവര സാങ്കേതികവിദ്യകള്‍, ഊര്‍ജ സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പരിസ്ഥിതി സൗഹൃദ ഗതാഗത പരിഹാരങ്ങള്‍ക്കായി നിയോം പദ്ധതിയുമായി സഹകരിക്കുന്നതിന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഹ്യുണ്ടായ് കരാര്‍ ഒപ്പുവെച്ചിരുന്നു.