ദുബൈ : നിയന്ത്രിത മരുന്നുകൾ നിർദേശിക്കാനുള്ള വ്യവസ്ഥകൾ ലംഘിച്ച ആറു ഡോക്ടർമാർക്ക് എതിരെ നടപടി. മരുന്ന് കുറിപ്പടി, വിതരണം എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ ചട്ടങ്ങൾ ലംഘിച്ചതിനാണ് നടപടി. ഡോക്ടർമാരെ അബൂദബിയിൽ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് സസ്പെൻഡ് ചെയ്തു.

ദുരുപയോഗ സാധ്യത കൂടുതലുള്ളതും കർശനമായ മേൽനോട്ടം ആവശ്യമുള്ളതുമായ മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കാനായി രൂപകൽപ്പന ചെയ്തിട്ടുള്ള മെഡിക്കൽ നിയമങ്ങളും നയങ്ങളും പാലിച്ചിട്ടില്ല എന്നതാണ് ഡോക്ടർമാർ ചെയ്ത കുറ്റം. ആന്തരിക അന്വേഷണത്തെ തുടർന്നാണ് ആറു ഡോക്ടർമാരെയും സസ്പെൻഡ് ചെയ്തതെന്ന് അബൂദബി ആരോഗ്യ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.