റിയാദ് ∙ തലസ്ഥാന നഗരിയിൽ കാറുകളിൽ കവർച്ച നടത്തിയ യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിർത്തിവച്ച കാറുകളുടെ ഡോറുകൾ തുറക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഇതിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് നടത്തി. രണ്ട് കാറുകളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ചോദ്യംചെയ്യലും തെളിവ് ശേഖരവും പൂർത്തിയാക്കിയ ശേഷം പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മറ്റൊരു സംഭവത്തിൽ, ജിദ്ദയിൽ നിർമാണത്തിലുള്ള കെട്ടിടങ്ങളിൽ നിന്ന് വൈദ്യുതി കേബിളുകൾ കവർന്ന യെമനി യുവാവിനെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു.