മനാമ– നിരോധിത മത്സ്യബന്ധന വലകളും കെണികളും പിടികൂടി ബഹ്‌റൈൻ കോസ്റ്റ് ഗാർഡ്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടത്തിയ മിന്നൽ പരിശോധനയിലാണ് 69 നിയമവിരുദ്ധ മത്സ്യബന്ധന കെണികൾ(ഗാർഗൂർ) അഞ്ച് നിരോധിത വലകൾ, മൂന്ന് ബോട്ടം ട്രൗൾ വലകൾ (കോഫ) എന്നിവ പിടികൂടിയത്. കടൽ പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ഭാഗമായി കോസ്റ്റ്ഗാർഡ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

നിയമലംഘനം നടത്തിയവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം എക്‌സിൽ കുറിച്ചു. സമുദ്ര വിഭവങ്ങളുടെ സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമായി കോസ്റ്റ് ഗാർഡിന്റെ പ്രയത്‌നമാണ് ഇവിടെ പ്രതിഫലിക്കുന്നതെന്ന് ബഹ്‌റൈൻ പോലീസ് മീഡിയ സെന്റർ റിപ്പോർട്ട് ചെയ്തു.