മസ്കത്ത്– ഒമാനിൽ സ്വകാര്യ വാഹനത്തിൽ മദ്യം കടത്താൻ ശ്രമിച്ച ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. തന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച് നിരോധിത വസ്തുക്കൾ കടത്താൻ ശ്രമിക്കുന്നതിനിടെ ബർക്കയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. സതേൺ അൽ ബാത്തിന ഗവർണറേറ്റിലെ പോലീസ് കമാൻഡാണ് ഇയാളെ പിടികൂടിയതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. അനധികൃതമായി വിതരണം ചെയ്യാൻ പദ്ധതിയിട്ടിരുന്ന മദ്യം പ്രതി കൈവശം വെച്ചതായി അധികൃതർ സ്ഥിരീകരിച്ചു. നിയമനടപടികള്‍ പുരോഗമിക്കുകയാണ്
