ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

സുരക്ഷാ ഭീഷണി; ദുബൈ കമ്മ്യൂണിറ്റികളിൽ ഇ-ബൈക്കുകൾ, ഇ-സ്കൂട്ടറുകൾ എന്നിവയ്ക്ക് നിരോധനം

ദുബൈ– സുരക്ഷാ ഭീഷണിയെത്തുടർന്ന് ദുബൈ കമ്മ്യൂണിറ്റികളിൽ ഇ-ബൈക്കുകൾ, ഇ-സ്കൂട്ടറുകൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി. ഇവയുടെ ദുരുപയോഗം മൂലം 2025 ലെ ആദ്യ അഞ്ച് മാസത്തിനുള്ളിൽ തന്നെ ദുബൈയിൽ നഷ്ടമായത് 13 ജീവനുകളാണ്. ഇ-സ്കൂട്ടറുമായി ബന്ധപ്പെട്ട് 2024 ൽ മാത്രം നഗരത്തിൽ 254 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ 10 പേർ മരിക്കുകയും 259 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.


വളരെ പരിസ്ഥിതി സൗഹൃദമായ ഗതാഗത മാർഗം വാഗ്ദാനം ചെയ്യുന്നതാണ് ഇ-സ്കൂട്ടറുകളും ഇ-ബൈക്കുകളും. മാത്രവുമല്ല, അവ ആളുകൾക്ക് സൗകര്യപ്രദവുമാണ്. അതുകൊണ്ട് തന്നെ അവയുടെ ജനപ്രീതി വര്‍ധിച്ചുവരുന്നുണ്ട്. എന്നാൽ, ട്രാഫിക് നിയമലംഘനങ്ങളും
മരണങ്ങളും വർധിക്കാൻ ഇത് പ്രധാന കാരണമായി. ഇതേതുടർന്ന് പല റെസിഡൻഷ്യൽ ഏരിയകൾക്കുള്ളിലും ഇ-സ്കൂട്ടറുകളും ഇ-ബൈക്കുകളും പൂർണ്ണമായും നിരോധിക്കാൻ താമസക്കാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് ഈ ഗതാഗത മാർഗങ്ങളെ ആശ്രയിക്കുന്ന ദൈനംദിന യാത്രക്കാർക്ക് തിരിച്ചടിയാണെന്ന് ചിലർ വാദിച്ചു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!