നജ്‌റാന്‍ – മയക്കുമരുന്ന് കടത്ത്, വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച നാലു പേര്‍ക്ക് നജ്‌റാനിലും മക്കയിലും ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നജ്‌റാനില്‍ മൂന്നു എത്യോപ്യക്കാര്‍ക്കും മക്കയില്‍ സൗദി പൗരനുമാണ് ശിക്ഷ നടപ്പാക്കിയത്. ഹഷീഷ് ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ എത്യോപ്യക്കാരായ അബ്ദുല്ല നൂറുദ്ദീന്‍ അഹ്മദ് നാദി, അബ്ദുല്ല ഇബ്രാഹിം മുഹമ്മദ് ഹാജി, ജമാല്‍ മുഹമ്മദ് റശീദ് അഹ്മദ് എന്നിവര്‍ക്ക് നജ്‌റാനിലും ലഹരി ഗുളിക ശേഖരം വിതരണം ചെയ്ത് രണ്ടാമതും അറസ്റ്റിലായ സൗദി പൗരന്‍ മന്‍സൂര്‍ ബിന്‍ സഅദ് ബിന്‍ ഇയാദ് അല്‍ഹാരിസിക്ക് മക്ക പ്രവിശ്യയിലുമാണ് ശിക്ഷ നടപ്പാക്കിയത്.


















Leave a Reply