ജിദ്ദ – കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദി ജനസംഖ്യ മൂന്നര കോടി കവിഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം സൗദി ജനസംഖ്യ 3,53,00,280 ആണ്. ഇതില്‍ 55.6 ശതമാനം പേര്‍ സൗദികളും 44.4 ശതമാനം പേര്‍ വിദേശികളുമാണ്.

ആകെ ജനസംഖ്യയില്‍ 62.1 ശതമാനം പുരുഷന്മാരും 37.9 ശതമാനം വനിതകളുമാണ്. ജനസംഖ്യയില്‍ 22.5 ശതമാനം പേര്‍ പതിനാലു വയസു വരെ പ്രായവിഭാഗത്തില്‍ പെട്ടവരും 74.7 ശതമാനം പേര്‍ 15 മുതല്‍ 64 വയസു വരെ പ്രായവിഭാഗത്തില്‍ പെട്ടവരും 2.8 ശതമാനം പേര്‍ 65 വയസില്‍ കൂടുതല്‍ പ്രായമുള്ളവരുമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പതിനാറ് ലക്ഷം പേരുടെ വർധനവാണ് 2025-ൽ രേഖപ്പെടുത്തിയത്.
