GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മഴവെള്ള ഡ്രെയിനേജിലേക്ക് മലിനജലം ഒഴുക്കിവിടുന്നവര്‍ക്ക് രണ്ടു കോടി റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ജിദ്ദ നഗരസഭ

ജിദ്ദ – മഴവെള്ള ഡ്രെയിനേജ് ശൃംഖലകളിലേക്ക് മലിനജലം ഒഴുക്കിവിടുന്നവര്‍ക്ക് രണ്ടു കോടി റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ജിദ്ദ നഗരസഭ മുന്നറിയിപ്പ് നല്‍കി. പരിസ്ഥിതി ശൃംഖലകള്‍ സംരക്ഷിക്കാനും

അവയുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഇത്തരക്കാര്‍ക്ക് ചുമത്തുന്ന പിഴകളിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭ പറഞ്ഞു. ഇത്തരം ലംഘനങ്ങള്‍ മൂലം പരിസ്ഥിതിക്കും പൊതുസൗകര്യങ്ങള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാനുള്ള ചെലവ് നിയമ ലംഘകരില്‍ നിന്ന് ഈടാക്കും. നിയമനടപടി സ്വീകരിക്കുന്നതിന് നിയമലംഘകര്‍ക്കെതിരായ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുമെന്നും ജിദ്ദ നഗരസഭ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!