ദമാം – ജീവനുള്ള ആടുകളുടെ കുടലുകളില്‍ മയക്കുമരുന്ന് ശേഖരം ഒളിപ്പിച്ച് കടത്തിയ മൂന്നു പേരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടു സൗദി പൗരന്മാരും കുടിയേറ്റ വിസയിലുള്ള വിദേശിയുമാണ് അറസ്റ്റിലായത്.

4,11,546 ലഹരി ഗുളികകള്‍ നിറച്ച പ്ലാസ്റ്റിക് പൈപ്പുകള്‍ ആടുകളുടെ കുടലുകളില്‍ ഒളിപ്പിച്ചാണ് സൗദിയിലേക്ക് കടത്തിയത്. കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട ഹഫര്‍ അല്‍ബാത്തിനില്‍ വെച്ചാണ് മയക്കുമരുന്ന് കടത്ത് സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തി വിഫലമാക്കിയത്. മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ചവരാണ് അറസ്റ്റിലായത്.