GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സഊദി ഫാമിലി വിസിറ്റിംഗ് വിസകൾ മുംബൈയിൽ നിന്ന് ഇഷ്യു ചെയ്തു തുടങ്ങി; 90 ദിവസം കാലാവധിയുള്ള സിംഗിൾ എൻട്രി വിസകൾ ആയിട്ടാണ് ലഭിക്കുന്നത്

മുംബൈ: ഏറെ ദിവസത്തെ കാത്തിരിപ്പിന് ശേഷം സഊദി ഫാമിലി വിസിറ്റിംഗ് വിസകൾ മുംബൈയിൽ നിന്ന് ഇഷ്യു ചെയ്തു തുടങ്ങി. കഴിഞ്ഞ പതിനാറ് മുതൽ വിസ സ്റ്റാമ്പിങ് ചെയ്യാനായി vfs വിസകൾ സ്വീകരിച്ചു തുടങ്ങിയിരുന്നെങ്കിലും ഇത് വരെ മുംബൈയിലെ സഊദി കോൺസുലേറ്റ് ഇഷ്യു ചെയ്തു തുടങ്ങിരുന്നില്ല. ഇപ്പോഴാണ് വിസകൾ ഇഷ്യു ചെയ്ത് നൽകി തുടങ്ങിയത്. എന്നാൽ,  90 ദിവസം കാലാവധിയുള്ള സിംഗിൾ എൻട്രി വിസകൾ ആയിട്ടാണ് വിസകൾ ഇഷ്യു ചെയ്ത് ലഭിക്കുന്നത്.


നിലവിൽ സഊദി യിൽ നിന്ന് മോഫയിൽ വിസക്ക് ആപ്ലിക്കേഷൻ കൊടുക്കുന്ന സമയത്ത് മൾട്ടി എൻട്രി / സിംഗിൾ എൻട്രി എന്നിങ്ങനെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭ്യമല്ല. വിസ സ്റ്റാമ്പ് ചെയ്യുന്ന സമയത്ത് ഇത് മുംബൈയിലെ സഊദി കോൺസുലേറ്റ്, അല്ലെങ്കിൽ ഡൽഹിയിലെ സഊദി എംബസി തീരുമാനിക്കും എന്നാണ് രേഖപ്പെടുത്തുന്നത്. ഇത് മൂലം എങ്ങനെയുള്ള വിസയാണ് ലഭിക്കുക എന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയും വിസ അടിച്ചു ലഭിക്കുന്നത് വരെ ലഭ്യമാകില്ല. അതിനിടെയാണ്, വിസകൾ ഇപ്പോൾ സിംഗിൾ എൻട്രി ആയാണ് സ്റ്റാമ്പ് ചെയ്യുന്നത് എന്ന വിവരം പുറത്ത് വരുന്നത്.

മാത്രമല്ല, നിലവിൽ വിസ സ്റ്റാമ്പ് ചെയ്യാനായി vfs ൽ അപ്പോയിന്റ്നെന്റും ലഭ്യമല്ല. ഇത് മോഫയിൽ നിന്നും വിസ ലഭിച്ചവർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അപ്പോയിന്റ്മെന്റ് ലഭ്യമല്ലെങ്കിലും നേരിട്ട് പോയി ഉയർന്ന തുക നൽകി ലോഞ്ച് സർവ്വീസ് എടുത്ത് പോയാൽ vfs വിസ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും ഏത് തരത്തിലുള്ള വിസയാണ് ലഭിക്കുക എന്നത് വ്യക്തമല്ലെന്നും നഷ്ടങ്ങൾക്ക് vfs ഉത്തരവാദി അല്ലെന്നുമുള്ള സത്യവാങ് മൂലം നൽകുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!