ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സഊദിയിൽ തൊഴിൽ നിയമങ്ങളും പിഴകളും പരിഷ്കരിച്ചു; പ്രധാന നിയമലംഘനങ്ങളും പിഴകളും അറിയാം

റിയാദ്: സഊദി അറേബ്യയിലെ തൊഴിൽ നിയമത്തിലും എക്സിക്യൂട്ടീവ് ചട്ടങ്ങളിലും പുതിയ ഭേദഗതികൾ വരുത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് അൽ രാജ്ഹി പ്രഖ്യാപിച്ചു. തൊഴിൽ മേഖലയിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനനുയോജ്യമായ വിധം ലംഘനങ്ങളും പിഴകളും പരിഷ്കരിച്ചു.



പുതിയ മാറ്റങ്ങൾ:

പുതിയ തൊഴിൽ സാഹചര്യങ്ങളായ വിദൂര ജോലി (റിമോട്ട് വർക്ക്), ഫ്ലെക്സിബിൾ വർക്ക് എന്നിവയ്ക്ക് അനുസൃതമായാണ് പുതിയ ഭേദഗതികൾ. നിയമം പാലിക്കാൻ ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കുകയും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുംവിധമാണ് പുതിയ പിഴകൾ ക്രമീകരിച്ചിട്ടുള്ളത്. “ഇസ്തിത്‌ല” പ്ലാറ്റ്‌ഫോമിൽ മന്ത്രാലയം പ്രസിദ്ധീകരിച്ച പുതിയ പട്ടികയിൽ ചെറുതും ഗുരുതരമായതുമായ നിരവധി ലംഘനങ്ങൾ ഉൾപ്പെടുന്നു.

സ്ഥാപനത്തിന്റെ വലുപ്പത്തിനനുസരിച്ച് എ,ബി,സി എന്നിങ്ങിനെ മൂന്ന് വിഭാഗമായാണ് തരംതിരിച്ചിട്ടുള്ളത്. 20 തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങൾ സി വിഭാഗത്തിലാണ് ഉൾപ്പെടുക. 21-നും 49-നും ഇടയിൽ തൊഴിലാളികൾ ഉള്ള സ്ഥപാനങ്ങൾ ബി വിഭാഗത്തിലും, 50 ഓ അതിൽ കുടുതലോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ എ വിഭാഗത്തിലും ഉൾപ്പെടുന്നു.

പ്രധാന നിയമലംഘനങ്ങളും പിഴകളും

ലൈസൻസില്ലാത്ത റിക്രൂട്ട്മെന്റ്: ലൈസൻസില്ലാതെ റിക്രൂട്ട്മെന്റ് നടത്തുകയോ, ഔട്ട്‌സോഴ്‌സ് ചെയ്യുകയോ, തൊഴിൽ സേവനങ്ങൾ നൽകുകയോ ചെയ്യുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഇതിന് 2,00,000 റിയാൽ മുതൽ 2,50,000 റിയാൽ വരെ പിഴ ചുമത്തും.
സൗദിവൽക്കരണ നിയമലംഘനം: ലൈസൻസില്ലാതെ സൗദികളെ ജോലിക്കെടുക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഇതിന് 2,00,000 റിയാൽ പിഴ ചുമത്തും.
വർക്ക് പെർമിറ്റില്ലാത്ത വിദേശ തൊഴിലാളികൾ: വർക്ക് പെർമിറ്റില്ലാതെ സൗദികളല്ലാത്ത  തൊഴിലാളികളെ ജോലിക്കെടുക്കുന്നതിന് 10,000 റിയാൽ വരെ പിഴ ചുമത്തും. ഇത് തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് വ്യത്യാസപ്പെടാം.

അനധികൃത നിയമനം: സഊദികൾക്ക് മാത്രമായി നിശ്ചയിച്ചിട്ടുള്ള ജോലികളിൽ വിദേശികളെ നിയമിക്കുകയോ, സാധുവായ തൊഴിൽ ബന്ധമില്ലാതെ സൗദി തൊഴിലാളികളെ രജിസ്റ്റർ ചെയ്യുകയോ ചെയ്യുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഇതിന് 2,000 റിയാൽ മുതൽ 8,000 റിയാൽ വരെ പിഴ ഈടാക്കാം.
അനധികൃത തൊഴിൽ മാറ്റം: ഒരു തൊഴിലുടമ മറ്റൊരു വ്യക്തിക്ക് വേണ്ടിയോ സ്വന്തം അക്കൗണ്ടിന് വേണ്ടിയോ ജോലി ചെയ്യാൻ ഒരു ജീവനക്കാരനെ അനുവദിക്കുകയാണെങ്കിൽ 10,000 റിയാൽ മുതൽ 20,000 റിയാൽ വരെ പിഴ ഈടാക്കാം.

ഒരു ജീവനക്കാരൻ മറ്റൊരു തൊഴിലുടമയ്ക്ക് വേണ്ടി ജോലി ചെയ്യുന്നത് 5,000 റിയാൽ മുതൽ പിഴ ലഭിക്കാവുന്ന ഗുരുതരമായ ലംഘനമാണ്. (കൂലി കഫീലുമാർക്ക് കീഴിൽ ജോലി ചെയ്യുന്നവർക്ക് ലഭിക്കാവുന്ന പിഴയാണിത്)

തൊഴിൽ സുരക്ഷാ ലംഘനങ്ങൾ: തൊഴിലുടമ തൊഴിൽ സുരക്ഷ, ആരോഗ്യം, സംരക്ഷണ നിയമങ്ങൾ പാലിക്കാത്ത പക്ഷം 1,500 റിയാൽ മുതൽ 5,000 റിയാൽ വരെ പിഴ ചുമത്തും. (തൊഴിലാളിക്ക് നിയമം അനുശാസിക്കും വിധമുള്ള ആരോഗ്യ ഇൻഷൂറൻസ്, തൊഴിൽ മേഖലയിലെ മറ്റു സുരക്ഷാ ചട്ടങ്ങൾ എന്നിവ നൽകാത്ത തൊഴിലുടമയെ ബാധിക്കുന്നതാണ് ഈ ശിക്ഷ നടപടി)

പ്രതികൂല സാഹചര്യങ്ങളിലെ ജോലി: മുൻകരുതലുകളില്ലാതെ നേരിട്ടുള്ള സൂര്യപ്രകാശത്തിലോ പ്രതികൂല കാലാവസ്ഥയിലോ ഒരു തൊഴിലാളിയെ ജോലിക്ക് നിയോഗിക്കുന്നത് 1,000 റിയാൽ പിഴ ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ്. (തൊഴിലുടമക്കാണ് പിഴ ചുമത്തുക)
തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും: തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും കൃത്യസമയത്ത് നൽകാതിരിക്കുകയോ വേതനം തടഞ്ഞുവയ്ക്കുകയോ ചെയ്യുന്നത് 300 റിയാൽ പിഴ ലഭിക്കാവുന്ന ഗുരുതരമായ നിയമലംഘനമാണ്. പിഴ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് വ്യത്യാസപ്പെടാം.

വിവേചനം: തൊഴിലുടമയുടെ (തൊഴിലാളികളോടുള്ള) വിവേചനപരമായ ഏതൊരു നടപടിക്കും 1,000 റിയാൽ മുതൽ 3,000 റിയാൽ വരെ പിഴ ചുമത്തും.
സേവന സർട്ടിഫിക്കറ്റും രേഖകളും: തൊഴിൽ ബന്ധം അവസാനിച്ചതിന് ശേഷം തൊഴിലാളിക്ക് സേവന സർട്ടിഫിക്കറ്റ് (എക്സിപീരിയൻസ് സർട്ടിഫിക്കറ്റ്) നൽകാതിരിക്കുകയോ അവരുടെ രേഖകൾ തിരികെ നൽകാതിരിക്കുകയോ ചെയ്യുന്നത് 1,000 റിയാൽ മുതൽ 3,000 റിയാൽ വരെ പിഴ ലഭിക്കാവുന്ന ഗുരുതരമായ ലംഘനമാണ്.

മെഡിക്കൽ ഇൻഷുറൻസ്: തൊഴിലാളിക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് നൽകാതിരിക്കുന്നത് 300 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ലഭിക്കാവുന്ന ചെറിയ നിയമലംഘനമാണ്.

ബാലവേല: പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ ജോലിക്കെടുക്കുന്നത് 1,000 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ ലഭിക്കാവുന്ന ഗുരുതരമായ ലംഘനമാണ്.

രേഖകൾ തടഞ്ഞുവയ്ക്കൽ: തൊഴിലാളിയുടെ പാസ്‌പോർട്ടോ താമസാനുമതിയോ തടഞ്ഞുവയ്ക്കുന്നത് 1,000 റിയാൽ പിഴ ലഭിക്കാവുന്ന ഗുരുതരമായ നിയമലംഘനമാണ്.

പ്രസവാവധി: ജോലി ചെയ്യുന്ന സ്ത്രീക്ക് അനുവദിച്ചിട്ടുള്ള പ്രസവാവധി ലംഘിക്കുന്നത് 1,000 റിയാൽ പിഴ ലഭിക്കാവുന്ന ഗുരുതരമായ നിയമലംഘനമാണ്.

ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ: ഭിന്നശേഷിക്കാരായ തൊഴിലാളികൾക്ക് അവരുടെ ജോലി ചുമതലകൾ നിർവഹിക്കുന്നതിന് ആവശ്യമായ സേവനങ്ങളും ക്രമീകരണങ്ങളും ഒരുക്കുന്നതിൽ തൊഴിലുടമ പരാജയപ്പെടുന്നത് 500 റിയാൽ പിഴ ലഭിക്കാവുന്ന ഗുരുതരമായ ലംഘനമാണ്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!