GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്ത ശേഷം ഇതുവരെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാത്തവര്‍ ജൂണ്‍ ആറിന് ശേഷം വന്നാല്‍ മതിയെന്ന് ജവാസാത്ത്

റിയാദ്: വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്ത ശേഷം ഇതുവരെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാത്തവര്‍ ജൂണ്‍ ആറിന് ശേഷം വന്നാല്‍ മതിയെന്ന് ജവാസാത്ത്. ഹജിനോടനുബന്ധിച്ച് സൗദി വിമാനത്താവളങ്ങളില്‍ ഹാജിമാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനാണിത്. എന്നാല്‍ മള്‍ട്ടിപ്ള്‍ വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്ത ശേഷം ഒരിക്കലെങ്കിലും സൗദിയില്‍ പ്രവേശിച്ചവര്‍ക്ക് വിലക്കുണ്ടാവില്ല. മള്‍ട്ടിപ്ള്‍ വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്ത് സൗദിയിലേക്ക് ഇതുവരെ പ്രവേശിക്കാത്തവരുടെ വിസകളെല്ലാം സൗദി വിദേശകാര്യമന്ത്രാലയം കാന്‍സല്‍ ചെയ്തിരിക്കുകയാണ്. മുഖീം പോര്‍ട്ടലില്‍ വിസ വിഭാഗത്തില്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. കാന്‍സല്‍ ചെയ്ത വിസയിലുള്ളവര്‍ സൗദിയിലെ വിമാനത്താവളങ്ങളിലെത്തിയാല്‍ അവര്‍ക്ക് പുറത്തിറങ്ങാനാവില്ല.


കഴിഞ്ഞ ദിവസം ചില മലയാളി കുടുംബങ്ങള്‍ ഇങ്ങനെ റിയാദ്, ദമാം വിമാനത്താവളങ്ങളിലെത്തിയിരുന്നു. വിസ താത്കാലികമായി കാന്‍സല്‍ ചെയ്യപ്പെട്ടതിനാല്‍ അവര്‍ക്ക് തിരിച്ചുപോവേണ്ടിവന്നു. ബലി പെരുന്നാളിന് ശേഷം അഥവാ ജൂണ്‍ ആറിന് ശേഷം തിരിച്ചുവരാനാണ് അവരോട് ജവാസാത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം സൗദിയില്‍ മള്‍ട്ടിപ്ള്‍ വിസിറ്റ് വിസയിലെത്തിയ ശേഷം നാട്ടിലേക്കോ മറ്റോ പുറത്ത് പോയവര്‍ക്ക് തിരിച്ചുവരുന്നതിന് തടസ്സമില്ല. മുഖീം പോര്‍ട്ടല്‍ പരിശോധിച്ചാല്‍ ഇവര്‍ക്ക് പ്രവേശനം അനുവദിക്കുന്നുവെന്ന് കാണും. ദിനേനെ നിരവധി പേര്‍ ബഹ്‌റൈനിലേക്കും ജോര്‍ദാനിലേക്കും പോയി വിസ പുതുക്കിവരുന്നുണ്ട്.


പുതിയ വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് നിയന്ത്രണമുണ്ടെന്ന കാര്യം വിമാനക്കമ്പനികളെ അറിയിക്കാത്തതിനാലാണ് പലരും നാട്ടില്‍ നിന്ന് സൗദിയിലേക്ക് വരുന്നത്. ഇത് സംബന്ധിച്ച് പ്രത്യേക സര്‍ക്കുലര്‍ കമ്പനികള്‍ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസയിലെത്തിയവര്‍ക്ക് ഓണ്‍ലൈനില്‍ പുതുക്കാന്‍ സാധിച്ചില്ലെങ്കില്‍ വിസ കാലാവധിക്ക് മുമ്പ് തിരിച്ചുപോകേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!