മക്ക – ഹജ് പെര്‍മിറ്റില്ലാത്ത നാലു വിദേശികളെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരനെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന മൂന്നു വിദേശികളെയും സന്ദര്‍ശന വിസയിലെത്തിയ മറ്റൊരു വിദേശിയെയുമാണ് ഇന്ത്യക്കാരന്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്. ഇവർക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ അഞ്ചു പേരെയും പ്രത്യേക കമ്മിറ്റിക്ക് കൈമാറിയതായി ഹജ് സുരക്ഷാ സേന അറിയിച്ചു.
