ജിദ്ദ – സൗദി അറേബ്യയിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ടൂറിസവുമായി ബന്ധപ്പെട്ട 41 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാൻ തീരുമാനം ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തുടനീളം സ്വദേശികള്‍ക്ക് കൂടുതല്‍ ഉത്തേജകമായ തൊഴിലവസരങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. മൂന്നു ഘട്ടങ്ങളായാണ് സൗദിവല്‍ക്കരണ തീരുമാനം നടപ്പാക്കുക.

ഹോട്ടല്‍ മാനേജര്‍, ഹോട്ടല്‍ ഓപ്പറേഷന്‍സ് മാനേജര്‍, ഹോട്ടല്‍ കണ്‍ട്രോള്‍ മാനേജര്‍, ട്രാവല്‍ ഏജന്‍സി മാനേജര്‍, പ്ലാനിംഗ് ആന്റ് ഡെവലപ്മെന്റ് മാനേജര്‍, ടൂറിസം ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, ടൂറിസം ഗൈഡ് സ്പെഷ്യലിസ്റ്റ്, ടൂറിസം ഓര്‍ഗനൈസര്‍, ഹോട്ടല്‍ സ്പെഷ്യലിസ്റ്റ്, സൈറ്റ് ഗൈഡ്, പര്‍ച്ചേയ്‌സിംഗ് സ്പെഷ്യലിസ്റ്റ്, സെയില്‍സ് സ്പെഷ്യലിസ്റ്റ്, ഹോട്ടല്‍ റിസപ്ഷനിസ്റ്റ് എന്നിവയാണ് സൗദിവല്‍ക്കരണ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്ന പ്രധാന തൊഴിലുകള്‍. സൗദിവല്‍ക്കരണത്തിന്റെ ആദ്യ ഘട്ടം അടുത്ത വര്‍ഷം ഏപ്രില്‍ 22 നും രണ്ടാം ഘട്ടം 2027 ജനുവരി മൂന്നിനും മൂന്നാമത്തെയും അവസാനത്തെയും ഘട്ടം 2028 ജനുവരി രണ്ടിനും ആരംഭിക്കും. സ്വകാര്യ മേഖലയിലെ എല്ലാ ടൂറിസം സ്ഥാപനങ്ങള്‍ക്കും ഈ തീരുമാനം ബാധകമാണ്.

സ്വദേശി ജീവനക്കാർക്ക് കൂടുതൽ അവസരം നൽകാനും വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം.