ജിദ്ദ – ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാര്‍ബിള്‍ ലോഡ് സൂക്ഷിച്ച കണ്ടെയ്‌നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 147 കിലോ അതിമാരക രാസലഹരി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ പിടികൂടി. മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച മൂന്നു പാക്കിസ്ഥാനികളെയും ഒരു സൗദി പൗരനെയും അറസ്റ്റ് ചെയ്തതായും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.

മയക്കുമരുന്ന് കടത്ത്, വിതരണ ശ്രമങ്ങളെ കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും 995 എന്ന നമ്പറില്‍ അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ ആഹ്വാനം ചെയ്തു. മയക്കുമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സുരക്ഷാ വകുപ്പുകള്‍ വ്യക്തമാക്കി.
അതിനിടെ, മയക്കുമരുന്ന് കടത്ത് പ്രതികളായ രണ്ടു പാക്കിസ്ഥാനികളെ ജിദ്ദയില്‍ ഇന്ന് വധശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ അബൂസാര്‍ മുഹമ്മദ് അമീര്‍ ഖാന്‍, അബ്ദുറഹ്മാന്‍ ഹഖ് നവാസ് എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.