ന്യൂദൽഹി : ഇന്ത്യക്കുള്ള ഹജ് ക്വാട്ട സൗദി അറേബ്യ കൂട്ടി. പതിനായിരം പേർക്കാണ് ക്വാട്ട അനുവദിച്ചത്. ഇതോടെ ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ എണ്ണം 175,025 ആയി ഉയർന്നു. ഇന്ത്യൻ സർക്കാരിന്റെ അപേക്ഷയെ തുടർന്നാണ് ഹാജിമാരുടെ എണ്ണം ഉയർത്തിയത്.

ഇന്ത്യയിൽനിന്നുള്ള വാർഷിക ഹജ്ജ് ക്വാട്ട 2014- ലെ 136,020-ൽ നിന്ന് 2025-ൽ എത്തുമ്പോൾ 175,025 ആയി വർദ്ധിച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പറഞ്ഞു. ഇതിൽ 122,518 തീർത്ഥാടകർക്കുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. ബാക്കിയുള്ളവ സ്വകാര്യ ഹജ് ഗ്രൂപ്പുകൾക്കാണ്.
