GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റിയാദിൽ പൊതുസ്ഥലത്ത് വെടിവെപ്പ് നടത്തിയ നാലു യുവാക്കൾ പിടിയിൽ

റിയാദ് – തലസ്ഥാന നഗരിയില്‍ മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ച് പൊതുസ്ഥലത്തു വെച്ച് ആകാശത്തേക്ക് നിറയൊഴിച്ച നാലു സൗദി യുവാക്കളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സംഘം വെടിവെപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് നിയമ ലംഘകരെ പിടികൂടിയത്.



സൈബര്‍ ക്രൈം നിയമം ലംഘിച്ച് വെടിവെപ്പ് ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!