ജിദ്ദ – സൗദി അറേബ്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് ഫോര്‍മുല 1 കാറോട്ട മത്സരത്തിനായി കോര്‍ണിഷ് ശാഖാ റോഡും ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ടിലേക്കുള്ള റോഡുകളും അടച്ചതായി ജിദ്ദ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. സൗദി ഗ്രാന്‍ഡ് പ്രിക്‌സ് എസ്.ടി.സി ഫോര്‍മുല 1 റേസിനോടനുബന്ധിച്ച് ഏപ്രില്‍ 9 മുതല്‍ ഏപ്രില്‍ 22 വരെ കോര്‍ണിഷ് ശാഖാ റോഡും ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ടിലേക്കുള്ള റോഡുകളും അടച്ചിടുന്നതിന്റെ രണ്ടാം ഘട്ടം സ്‌പോര്‍ട്‌സ് മന്ത്രാലയവുമായി സഹകരിച്ച് ആരംഭിച്ചതായി ജിദ്ദ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
