GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പെരുന്നാള്‍ ദിവസങ്ങളില്‍ റിയാദ് മെട്രോ സര്‍വീസ് സമയങ്ങളിൽ മാറ്റം; അറിയാം

റിയാദ് – ഈദുല്‍ ഫിത്ര്‍ ദിവസങ്ങളില്‍ മെട്രോയും ബസുകളും ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തന സമയം റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മാര്‍ച്ച് 29 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ പുലര്‍ച്ചെ രണ്ടു വരെ മെട്രോ സര്‍വീസ് നടത്തും. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ രണ്ടു വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അര്‍ധരാത്രി വരെ മെട്രോ സര്‍വീസുണ്ടാകും. ഏപ്രില്‍ 3, 4 തീയതികളില്‍ രാവിലെ 6 മുതല്‍ അര്‍ധരാത്രി വരെ സര്‍വീസുണ്ടാകും.



മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ നാലു വരെ ദിവസവും രാവിലെ 6.30 മുതല്‍ പുലര്‍ച്ചെ മൂന്നു വരെ ബസുകള്‍ സര്‍വീസ് നടത്തും. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ രണ്ടു വരെ രാവിലെ ഒമ്പതു മുതല്‍ അര്‍ധരാത്രി വരെ ഓണ്‍-ഡിമാന്‍ഡ് ബസുകള്‍ സര്‍വീസ് നടത്തും. ഏപ്രില്‍ 3, 4 തീയതികളില്‍ രാവിലെ അഞ്ചു മുതല്‍ അര്‍ധരാത്രി വരെ ഓണ്‍-ഡിമാന്‍ഡ് ബസ് സേവനം ലഭ്യമാകുമെന്നും റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ജോലി അന്വേഷിക്കുന്നുണ്ടോ? ഏറ്റവും പുതിയ ഗൾഫ് ജോലികൾ ഇനി വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ക്ലിക്ക് ചെയ്യുക…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!