GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദി അറാംകൊ ലാഭവിഹിതം വിതരണം ചെയ്യാന്‍ തുടങ്ങി

ജിദ്ദ – ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ കഴിഞ്ഞ വര്‍ഷത്തെ നാലാം പാദത്തിലെ ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് 8,000 കോടി റിയാല്‍ വിതരണം ചെയ്യാന്‍ തുടങ്ങി. ഓഹരിയൊന്നിന് 0.3312 റിയാല്‍ തോതിലാണ് ലാഭവിഹിതം വിതരണം ചെയ്യുന്നത്. അടിസ്ഥാന ലാഭവിഹിതമായി 7,928 കോടി റിയാലും പ്രകടനവുമായി ബന്ധപ്പെട്ട ലാഭവിഹിതമായി 82 കോടി റിയാലുമാണ് വിതരണം ചെയ്യുന്നത്. 2025 മാര്‍ച്ച് 17 ലെ ഡാറ്റകള്‍ പ്രകാരമുള്ള ഓഹരിയുടമകള്‍ക്കാണ് ലാഭവിഹിതം ലഭിക്കുക.



2024 മൂന്നാം പാദത്തില്‍ അറാംകോ 103.4 ബില്യണ്‍ റിയാല്‍ അറ്റാദായം നേടിയിരുന്നു. 2023 ല്‍ ഇതേ കാലയളവില്‍ കമ്പനി അറ്റാദായം 122.2 ബില്യണ്‍ റിയാലായിരുന്നു. കാര്‍ബണ്‍ കുറഞ്ഞ ഹൈഡ്രജന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാനായി ജുബൈലിലെ ബ്ലൂ ഹൈഡ്രജന്‍ ഇന്‍ഡസ്ട്രിയല്‍ ഗ്യാസസ് കമ്പനിയുടെ 50 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നതായി അറാംകൊ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!