റിയാദ് : റമദാന്‍ 29ന് ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതകളേറെയെന്ന് ഹോത്ത സുദൈറിലെ മജ്മ ആസ്‌ട്രോണമി യൂണിവേഴ്‌സിറ്റി മാസപ്പിറവി നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗോളശാസ്ത്ര കണക്കനുസരിച്ച് റിയാദ് സമയ പ്രകാരം ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സൂര്യനും ചന്ദ്രനും നേര്‍രേഖയിലെത്തും.

മക്ക സമയമനുസരിച്ച് വൈകുന്നേരം 6:35നാണ് സൂര്യന്‍ അസ്തമിക്കുക. മാസപ്പിറവി നിരീക്ഷണ സ്ഥലത്ത് സൂര്യാസ്തമയം 274 ഡിഗ്രിയില്‍ 6:12നും ചന്ദ്രാസ്തമയം 276 ഡിഗ്രിയില്‍ 6:20നുമാണ്. അഥവാ സൂര്യാസ്തമയത്തിന് ശേഷം 1.75 ഡിഗ്രി ഉയരത്തില്‍ 8 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രന്‍ അസ്തമിക്കുക. അതിനാല്‍ മാസപ്പിറവി ദര്‍ശിക്കാന്‍ സാധ്യതയേറെയാണ്.