ജിദ്ദ – ബന്ധപ്പെട്ട വകുപ്പുകളെ നേരിട്ട് സമീപിക്കാതെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഓണ്‍ലൈന്‍ ആയി എളുപ്പത്തില്‍ പുതുക്കാവുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വീണ്ടും അറിയിച്ചു.

ഫീസ് അടക്കല്‍, മെഡിക്കല്‍ പരിശോധന നടത്തല്‍ പോലുള്ള വ്യവസ്ഥകള്‍ പാലിച്ചാണ് അബ്ശിര്‍ വഴി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാക്കേണ്ടത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ സേവനം കൂടുതല്‍ ഉപകാരപ്പെടും. . എളുപ്പമാര്‍ന്ന ഡിജിറ്റല്‍ നടപടിക്രമങ്ങളിലൂടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുക വഴി സമയവും അധ്വാനവും ലാഭിക്കാനും സാധിക്കുമെന്ന് അബ്ശിര്‍ പ്ലാറ്റ്‌ഫോം പറഞ്ഞു.