ജിദ്ദ – കഴിഞ്ഞ വര്‍ഷം സൗദിയിലേക്ക് 43.4 ലക്ഷം ടണ്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഇറക്കുമതി ചെയ്തതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. 23.7 ലക്ഷത്തിലേറെ ടണ്‍
പച്ചക്കറികളും 19.6 ലക്ഷത്തിലേറെ ടണ്‍ പഴവര്‍ഗങ്ങളും 2024 ല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്തു. കഴിഞ്ഞ കൊല്ലം 4,68,600 ടണ്‍ വാഴപ്പഴം ഇറക്കുമതി ചെയ്തു. ഇതിന്റെ 68.3 ശതമാനവും ഇക്വഡോറില്‍ നിന്നായിരുന്നു. ഇക്വഡോറില്‍ നിന്ന് 3,20,200 ടണ്‍ വാഴപ്പഴം ഇറക്കുമതി ചെയ്തു. രണ്ടാം സ്ഥാനത്ത് ഫിലിപ്പൈന്‍സ് ആണ്. വാഴപ്പഴ ഇറക്കുമതിയുടെ 15 ശതമാനം ഫിലിപ്പൈന്‍സില്‍ നിന്നായിരുന്നു. വാഴപ്പഴ ഇറക്കുമതിയില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്. കഴിഞ്ഞ കൊല്ലം ഇന്ത്യയില്‍ നിന്ന് 29,100 ടണ്‍ വാഴപ്പഴം ഇറക്കുമതി ചെയ്തു. സൗദിയിലേക്കുള്ള വാഴപ്പഴ ഇറക്കുമതിയുടെ 6.2 ശതമാനം ഇന്ത്യയില്‍ നിന്നായിരുന്നു.
2024 ല്‍ 4,26,290 ടണ്‍ ഓറഞ്ചും സൗദി അറേബ്യ ഇറക്കുമതി ചെയ്തു. ഏറ്റവും കൂടുതല്‍ ഓറഞ്ച് ഇറക്കുമതി ചെയ്തത് ഈജിപ്തില്‍ നിന്നാണ്. ആകെ ഇറക്കുമതിയുടെ 75 ശതമാനവും ഈജിപ്തില്‍ നിന്നായിരുന്നു. ഈജിപ്തില്‍ നിന്ന് 3,19,800 ടണ്‍ ഓറഞ്ച് ഇറക്കുമതി ചെയ്തു. തൊട്ടുപിന്നില്‍ ദക്ഷിണാഫ്രിക്കയാണ്. ഇവിടെ നിന്ന് 89,600 ടണ്‍ ഓറഞ്ച് ഇറക്കുമതി ചെയ്തു. സൗദിയിലേക്കുള്ള ഓറഞ്ച് ഇറക്കുമതിയുടെ 21 ശതമാനം ദക്ഷിണാഫ്രിക്കയില്‍ നിന്നായിരുന്നു. മൂന്നാം സ്ഥാനത്തുള്ള സ്‌പെയിനില്‍ നിന്ന് 9,100 ടണ്‍ ഓറഞ്ച് ഇറക്കുമതി ചെയ്തു. മൊത്തം ഓറഞ്ച് ഇറക്കുമതിയുടെ 2.1 ശതമാനം സ്‌പെയിനില്‍ നിന്നായിരുന്നു.

2024 ല്‍ 2,15,280 ടണ്‍ ആപ്പിള്‍ വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തു. ഏറ്റവും കൂടുതല്‍ ആപ്പിള്‍ ഇറക്കുമതി ചെയ്തത് ഇറ്റലിയില്‍ നിന്നാണ്. ഇറ്റലിയില്‍ നിന്ന് സൗദിയിലേക്ക് 58,700 ടണ്ണിലേറെ ആപ്പിള്‍ ഇറക്കുമതി ചെയ്തു. സൗദിയിലേക്കുള്ള ആപ്പിള്‍ ഇറക്കുമതിയുടെ 27.2 ശതമാനം ഇറ്റലിയില്‍ നിന്നായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ചിലിയില്‍ നിന്ന് 29,500 ടണ്‍ ആപ്പിളും മൂന്നാം സ്ഥാനത്തുള്ള തുര്‍ക്കിയില്‍ നിന്ന് 24,800 ടണ്‍ ആപ്പിളും ഇറക്കുമതി ചെയ്തു. ആപ്പിള്‍ ഇറക്കുമതിയുടെ 13.7 ശതമാനം ചിലിയില്‍ നിന്നും 11.5 ശതമാനം തുര്‍ക്കിയില്‍ നിന്നുമായിരുന്നു.
കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ 1,49,800 ടണ്‍ തക്കാളി ഇറക്കുമതി ചെയ്തു. ഇതിന്റെ 63.6 ശതമാനവും ജോര്‍ദാനില്‍ നിന്നാണ്. ജോര്‍ദാനില്‍ നിന്ന് 95,250 ടണ്‍ തക്കാളി ഇറക്കുമതി ചെയ്തു. രണ്ടാം സ്ഥാനത്തുള്ള ഒമാനില്‍ നിന്ന് 16,790 ടണ്‍ തക്കാളിയും മൂന്നാം സ്ഥാനത്തുള്ള തുര്‍ക്കിയില്‍ നിന്ന് 12,800 ടണ്‍ തക്കാളിയും ഇറക്കുമതി ചെയ്തു. തക്കാളി ഇറക്കുമതിയുടെ 11.2 ശതമാനം ഒമാനില്‍ നിന്നും 8.6 ശതമാനം തുര്‍ക്കിയില്‍ നിന്നുമായിരുന്നു.
സൗദിയില്‍ കഴിഞ്ഞ വര്‍ഷം 6,91,875 ടണ്‍ തക്കാളി ഉല്‍പാദിപ്പിച്ചു. തുറസ്സായ കൃഷിയിടങ്ങളില്‍ 3,92,294 ടണ്‍ തക്കാളിയും ഹരിതഗൃഹങ്ങളില്‍ 2,99,581 ടണ്‍ തക്കാളിയും ഉല്‍പാദിപ്പിച്ചു. തക്കാളി ഉല്‍പാദന മേഖലയില്‍ രാജ്യത്തിന്റെ സ്വയംപര്യാപ്തത 76 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു.