റിയാദ്: ബർക്കിന ഫാസോ ഇരട്ടകളായ ഹവ, ഖദീജ എന്നിവരെ വേർപിരിക്കൽ ശാസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ സൂപ്പർവൈസർ ജനറലും സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി മെഡിക്കൽ ആൻഡ് സർജിക്കൽ ടീമിന്റെ തലവനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ-റബീഅ പ്രഖ്യാപിച്ചു.സൗദി ഹോട്ടൽ ബുക്കിംഗ്

മൂന്നാം ഘട്ട ശസ്ത്രക്രിയ പൂർത്തിയായതോടെയാണ് ബർക്കിന ഫാസോ സയാമീസ് ഇരട്ടകളായ ഹവ, ഖദീജ എന്നിവരുടെ വേർപിരിക്കൽ വിജയകരമായി പൂർത്തിയായത്.
നെഞ്ചിന്റെ അടിഭാഗത്തും വയറിലും ഒട്ടിപ്പിടിച്ച നിലയിലായിരുന്ന ഇരട്ടകളെ കഴിഞ്ഞ ജൂൂലൈയിൽ ആയിരുന്നു കിംഗ് അബ്ദുള്ള സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.