ജിസാന്‍ – അപകടത്തെ തുടര്‍ന്ന് ജിസാനില്‍ ഇന്ധന ടാങ്കര്‍ കത്തിനശിച്ചു. അപകടത്തെ തുടര്‍ന്ന് ടാങ്കറില്‍ ഇന്ധന ചോര്‍ച്ചയുണ്ടാവുകയും തീ പടര്‍ന്നുപിടിക്കുകയുമായിരുന്നു. അപകടസ്ഥലത്തു നിന്ന് ആകാശംമുട്ടെ ഉയര്‍ന്ന കറുത്ത പുകപടലങ്ങള്‍ ഏറെ ദൂരെ നിന്നുവരെ കാണാമായിരുന്നു.

സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ടാങ്കറില്‍ തീ പടര്‍ന്നുപിടിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.