റിയാദ്- റിയാദ് അടക്കം സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. തലസ്ഥാന നഗരി, ദര്‍ഇയ, മുസാഹ്മിയ, ഹുറൈമല, റുമാഹ്, ദുര്‍മ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും സുല്‍ഫി, അല്‍ഗാത്ത്, മജ്മ, താദിഖ്, ശഖ്‌റാ, മറാത്ത്, ദവാദ്മി, അല്‍ഖുവയ്യ, അഫീഫ് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.

മക്ക പ്രവിശ്യയില്‍ ഹറം മേഖലയില്‍ യെല്ലോ അലര്‍ട്ടും മറ്റു ഭാഗങ്ങളില്‍ റെഡ് അലര്‍ട്ടും മദീനയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ റെഡ് അലര്‍ട്ടാണുള്ളത്. അല്‍ഖസീമില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകും. അല്‍ബാഹ കനത്ത മഴക്കാണ് സാക്ഷ്യം വഹിക്കുക. അസീര്‍, ജിസാന്‍, നജ്‌റാന്‍, അല്‍ജൗഫ് എന്നിവിടങ്ങളിലും മഴയുണ്ട്.