മക്ക – പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട സൗര്‍ പര്‍വതത്തില്‍ അപകടകരമായ സ്ഥലത്ത് കുടുങ്ങിയ സൗദി യുവാവിനെ സിവില്‍ ഡിഫന്‍സും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി. പര്‍വതത്തില്‍ ചെങ്കുത്തായ ഭാഗത്ത് കയറിയ സൗദി യുവാവ് താഴെയിറങ്ങാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും വളണ്ടിയര്‍മാരും ചേര്‍ന്ന് കയറുകളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച് ഇയാളെ പര്‍വതത്തില്‍ നിന്ന് സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.