തായിഫ് : ബിനാമി ബിസിനസ് കേസ് പ്രതിയായ പാക്കിസ്ഥാനിയെ തായിഫ് ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. വിദേശ നിക്ഷേപക ലൈസന്‍സ് നേടാതെ സ്വന്തം നിലക്ക് തായിഫില്‍ മിനിമാര്‍ക്കറ്റ് നടത്തിയ ഗല്ഫാം മുഹമ്മദ് ആലമിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതിക്ക് ആറു മാസം തടവാണ് കോടതി വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പാക്കിസ്ഥാനിയെ സൗദിയില്‍ നിന്ന് നാടുകടത്താനും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. ലൈസന്‍സും കൊമേഴ്സ്യല്‍ രജിസ്ട്രേഷനും റദ്ദാക്കാനും സ്ഥാപനം അടച്ചുപൂട്ടാനും നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും നിയമ ലംഘകനില്‍ നിന്ന് ഈടാക്കാനും വിധിയുണ്ട്.
