റിയാദ്: രണ്ടായിരത്തി ഇരുപത്തിനാലിലെ പൂര്‍ണ്ണ ബജറ്റ് വരവ് ചിലവ് കണക്കുകള്‍ പുറത്ത് വിട്ട് സൗദി ധനമന്ത്രാലയം. സൗദി ധനകാര്യമന്ത്രാലയമാണ് കഴിഞ്ഞ വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ പുറത്ത് വിട്ടത്. ബജറ്റ് വിഹിതങ്ങളുടെ യഥാര്‍ഥ കണക്കുകള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2024ല്‍ 137400 കോടി റിയാലിന്റെ മൊത്തം ചിലവും 125900 കോടി റിയാലിന്റെ മൊത്ത വരവും രേഖപ്പെടുത്തി. 11506 കോടിയുടെ കമ്മിയാണ് ഇത് വഴിയുണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന വരുമാന സ്രോതസ്സായ എണ്ണ തന്നെയാണ് പോയ വര്‍ഷവും മുന്നില്‍. 75660 കോടി റിയാല്‍ . എണ്ണ ഇതര വരുമാനം 50240 കോടി റിയാലായും ഉയര്‍ന്നു. പ്രതിരോധ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ചിലവ് രേഖപ്പെടുത്തിയത്. 23660 കോടി റിയാല്‍. എന്നാല്‍ ഇത് 2023നെ അപേക്ഷിച്ച് 7 ശതമാനം കുറവാണ്. മുനിസിപ്പല്‍ സേവനങ്ങള്‍, വിദ്യഭ്യാസം, ആരോഗ്യം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിലാണ് മറ്റു പ്രധാന ചിലവുകള്‍ രേഖപ്പെടുത്തിയത്.
