ജിദ്ദ: ഉംറ തീർഥാടകർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയ നടപടി പിൻവലിച്ചു. ഇത് സംബന്ധിച്ച് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (GACA) വിമാന കമ്പനികൾക്ക് സർക്കുലർ അയച്ചു. സ്വകാര്യ വിമാന കമ്പനികൾ ഉൾപ്പെടെ സൗദിയിലേക്ക് സർവ്വീസ് നടത്തുന്ന എല്ലാ വിമാന കമ്പനികൾക്കും ഇത് ബാധകമാണന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.


ജനുവരി 7 ന് ഗാക്ക പുറത്തിറക്കയ 2/15597 നമ്പർ സർക്കുലറിലാണ് സൌദിയിലേക്ക് വരുന്ന എല്ലാ ഉംറ തീർഥാടകരും Neisseria Meningitidis വാക്സിൻ എടുക്കണമെന്ന് അറിയിച്ചിരുന്നത്. ഓരോ രാജ്യത്ത് നിന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ തീർഥാടകരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ മാസം 10 മുതലാണ് വാക്സിൻ നിർബന്ധമാക്കിയിരുന്നത്.