റിയാദ് : ഉംറ വിസക്കാർ ക്വാഡ്രിവാലൻ്റ് നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്സിൻ ( പോളിസാക്രറൈഡ് അല്ലെങ്കിൽ സംയോജിത തരം) ഉപയോഗിച്ച് വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന നിയമം ഈ മാസം 10-ആം തീയതി മുതൽ പ്രാബല്യത്തിൽ വരും.

അതേ സമയം വിവിധ GAMCA അംഗീകൃത മെഡിക്കൽ സെന്ററുകളിൽ വാക്സിൻ ലഭ്യമാണെന്നും 2000 രൂപ നിലവിൽ ഫീസ് ഈടാക്കുന്നുണ്ടെന്നും നേരത്തെ അറിയിച്ചിരുന്നു.
ഉംറ യാത്രക്കാർ സൗദിയിൽ എത്തിച്ചേരുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്സിൻ എടുത്തിരിക്കണം.
അതേ സമയം, പോളിസാക്രറൈഡ് ഇനമാണെങ്കിൽ മൂന്ന് വർഷത്തിനുള്ളിലും സംയോജിത ഇനമാണെങ്കിൽ അഞ്ചു വർഷത്തിനുള്ളിലും എടുത്തത് ആയിരിക്കണം എന്നാണ് നിബന്ധന.