റിയാദ്: രാജ്യത്തിനുള്ളിൽ ചാർട്ടർ വിമാന സർവീസുകൾ നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. മെയ് 1 മുതൽ സ്വകാര്യ വിമാന സർവീസുകൾ നടത്തുന്ന വിദേശ കമ്പനികൾക്ക് അവരുടെ വിമാനങ്ങളിൽ ആഭ്യന്തര യാത്രക്കാരെ കയറ്റാൻ അനുമതി നൽകിയതായി അതോറിറ്റി അറിയിച്ചു. ആഗോള വ്യോമയാന വ്യവസായത്തിനുള്ള പുതിയ ചക്രവാളങ്ങൾ തുറക്കുന്നതിന്‍റെ ഭാഗമാണ് അതോറിറ്റിയുടെ തീരുമാനമെന്ന് ഡയറക്ടർ ജനറൽ ഓഫ് ജനറൽ ഏവിയേഷൻ എഞ്ചിനീയർ ഇംതിയാസ് മൻസാരി പറഞ്ഞു. വ്യോമയാന രംഗത്ത് മത്സരം വർദ്ധിപ്പിക്കുന്നതിനും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും പൊതു വ്യോമയാന ഓപ്പറേറ്റർമാർക്ക് കൂടുതൽ വഴക്കം നൽകുന്നതിനും അതോറിറ്റിയുടെ തീരുമാനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മെയില്‍ സംഘടിപ്പിച്ച ഫ്യൂച്ചര്‍ ഓഫ് ഏവിയേഷന്‍ കോണ്‍ഫറന്‍സില്‍ അതോറിറ്റി അംഗീകരിച്ച റോഡ് മാപ്പിന്‍റെ തുടര്‍ച്ചയാണ് തീരുമാനം.
