മക്ക: സൗദിയിലെത്തുന്ന ഉംറ വിസക്കാർ സൗദിയിൽ നിന്ന് മടങ്ങേണ്ട അവസാന തീയതി വ്യക്തമാക്കി അധികൃതർ.
ഏപ്രിൽ 29 വരെ മാത്രമേ ഉംറ വിസക്കാർക്ക് സൗദിയിൽ പരമാവധി കഴിയാനുള്ള അനുമതിയുള്ളൂ എന്ന് ഇപ്പോൾ ഇഷ്യു ചെയുന്ന ഉംറ വിസകളിൽ അധികൃതർ രേഖപ്പെടുത്തുന്നുണ്ട് എന്ന് എ ആർ നഗർ കുന്നുംപുറം സ്കൈവൈഡ് ട്രാവൽസ് എം ഡി സാലിം പി എം അറേബ്യൻ മലയാളിയെ അറിയിച്ചു.
ഒരു ഉംറ വിസക്ക് 90 ദിവസം വരെ കാലാവധി ഉണ്ടെങ്കിലും സൗദിയിൽ പ്രവേശിച്ച് 90 ദിവസം ആകുന്നതിനു മുമ്പ് ഏപ്രിൽ 29 ആയാൽ തീർത്ഥാടകൻ ഏപ്രിൽ 29-ഓടെ സൗദി വിടണം. ഉംറ വിസയിൽ 90 ദിവസ കാലാവധി പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും ഏപ്രിൽ 29-നു ശേഷം സൗദിയിൽ ഉംറ വിസക്കാർ കഴിയാൻ പാടില്ല എന്ന് സാരം.
അതേ സമയം ഇപ്പോൾ ഇഷ്യു ചെയ്യുന്ന ഉംറ വിസകളിൽ സൗദിയിലേക്ക് പ്രവേശിക്കേണ്ട അവസാന തീയതിയും വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 13 ആണ് സൗദിയിലേക്ക് പ്രവേശിക്കേണ്ട അവസാന തീ്യതി.