സൗദിയിൽ സുരക്ഷാ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ കൈമാറ്റം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ 20,000 റിയാൽ പിഴ ചുമത്തുമെന്ന് പൊതു സുരക്ഷാ വിഭാഗം അറിയിച്ചു.
മറ്റു സുരക്ഷാ അധികാരികൾ ചുമത്തിയ പിഴകൾക്ക് പുറമെയാണ് ശിക്ഷകൾ വിധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് പുറമെയാണ് 20,000 പിഴ
ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തതിന് മറ്റൊരു സംവിധാനം കൂടുതൽ കഠിനമായ ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിൽ അതിന് പുറമെ നൽകേണ്ടതാണ് ഈ പിഴ.
പിഴ ചുമത്തപ്പെട്ട ഏതൊരാൾക്കും തീരുമാനം വിജ്ഞാപനം ചെയ്ത തീയതി മുതൽ 60 ദിവസത്തിനുള്ളിൽ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ അപ്പീൽ ചെയ്യാൻ അവകാശമുണ്ട്.Saudi Arabian tourism packages
സ്വകാര്യതാ സംരക്ഷണം വർദ്ധിപ്പിക്കുന്നതിനും സുരക്ഷാ നിരീക്ഷണ ക്യാമറകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കുന്നതിനുമുള്ള നിർദ്ദേശങ്ങളുടെ ഭാഗമാണ് ഈ നടപടി.
സുരക്ഷാ നിരീക്ഷണ ക്യാമറകളുടെ ഉപയോഗം നിയന്ത്രിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാ വ്യക്തികളോടും സ്ഥാപനങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു.