കുവൈത്ത് സിറ്റി – സാമൂഹികമാധ്യമങ്ങളിലൂടെ കുവൈത്ത് ഭരണാധികാരികളെ അപമാനിക്കുകയും സൗദി അറേബ്യയെയും യു.എ.ഇയെയും തുനീഷ്യയെയും അവഹേളിക്കുകയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ സിറിയന്‍ ബ്ലോഗറെ കുവൈത്ത് ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും വിധിയുണ്ട്. എക്സ് പ്ലാറ്റ്ഫോമിലൂടെ കുവൈത്ത് ഭരണാധികാരികളെയും മറ്റു അറബ് രാജ്യങ്ങളെയും അപമാനിക്കുന്ന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്ത സിറിയക്കാരനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കോടതിക്ക് കൈമാറുകയായിരുന്നു.